‘ജാതി വേലികൾ പൊളിച്ചെറിയട്ടെ’; ശ്രദ്ധേയമായി വിനീത് വാസുദേവന്റെ ഹ്രസ്വ ചിത്രം ‘വേലി’

നവോത്ഥാന മുദ്രാവാക്യങ്ങൾക്കിടയിലും ജാതിയും മതവും തന്നെയാണ് കൊടി കുത്തിവാഴുന്നതെന്ന് ബോധ്യപ്പെടുത്തുകയും ജാതിവേലികൾ പൊളിച്ചെറിയണമെന്ന് വിളിച്ചു പറയുകയും ചെയ്യുന്ന ‘വേലി എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ആക്ഷേപഹാസ്യരീതിയിൽ ഒരു കുഞ്ഞു കഥയായാണ് ഇത് അവതരിപ്പിക്കുന്നത്. സാമൂഹിക പ്രശ്നങ്ങളും രാഷ്ട്രീയവും ഒരു നാട്ടിൻപുറ ജീവിതത്തിൽ എങ്ങിനെ കടന്നു വരുന്നു എന്നതിലേക്കാണ് വേലി പ്രേക്ഷകരെ എത്തിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ അള്ള് രാമേന്ദ്രന്റെ തിരക്കഥാകൃത്ത് വിനീത് വാസുദേവനാണ് വേലി സംവിധാനം ചെയ്തിരിക്കുന്നത്. കുട്ടികളുടെ ഒരു സ്‌കൂൾ നാടക റിഹേഴ്സലിലൂടെ പുരോഗമിക്കുന്ന ഹ്രസ്വചിത്രം സമൂഹത്തിലെ വളരെ സംസാരിക്കപ്പെടേണ്ട അതിർത്തിവത്കരണത്തെയും വേലികെട്ടുകളെയും കുറിച്ചാണ് സംസാരിക്കുന്നത്. നടി നിഖില വിമലാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ നിർമ്മാതാവ്. ബുധനാഴ്ചയാണ് ‘വേലി’ യൂട്യൂബിൽ റിലീസ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here