സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ബസ് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. തൃശൂർ എറിയാട് തീരദേശ റോഡിൽ കരിക്കുളത്ത് വച്ചാണ് സന്ധ്യയോടെ അപകടമുണ്ടായത്. അഴീക്കോട് നിന്നും തൃപ്രയാറിലേക്ക് വരികയായിരുന്ന ബസും കൊടുങ്ങല്ലൂരിൽ നിന്ന് പോയ ബസുമാണ് കൂട്ടിയിച്ചത്.

കൂട്ടിയിടിയുടെ ആഘാതത്തിൽ തൃപ്രയാറിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. പരിക്കേറ്റ ബസ് യാത്രക്കാരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

അമിതവേ​ഗമാണ് കൂട്ടിയിടിക്ക് കാരണമെന്ന് ബസ് യാത്രക്കാർ പൊലീസിൽ മൊഴി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More