ഭർത്താവിനെ കാണാൻ ബോർ ആണെന്ന് കമന്റ്; ചുട്ട മറുപടി നൽകി ഐമ

ഭർത്താവിനെ കാണാൻ ബോറാണെന്ന് കമന്റ്. കമന്റിട്ടയാൾക്ക് ചുട്ട മറുപടിയുമായി ഐമ റോസ്. ഈ മറുപടി നിറഞ്ഞ കയ്യടിയുമായാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചേച്ചിയുടെ ഭർത്താവിനെ കാണാൻ ബോറാണെന്നായിരുന്നു കമന്റ്. എന്നാൽ സ്വന്തം ഫോട്ടോ ഇടാൻ ധൈര്യമില്ലാത്ത ചേട്ടൻ എന്റെ ഭർത്താവിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴിച്ചു മൂടു എന്നായിരുന്നു ഐമയുടെ കമന്റ്.

ഒരു വട്ടം ദിലീപിനൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തപ്പോഴും താരത്തിനെതിരെ മോശം കമന്റുകൾ വന്നിരുന്നു. ഇനി നിന്റെ ക്ലിപ്പിങ്ങും ഇറങ്ങുമോയെന്നായിരുന്നു ഒരാൾക്ക് അറിയേണ്ടിയിരുന്നത്. കമന്റിന് കൃത്യമായ മറുപടിയാണ് താരം നൽകിയത്. പേരില്ലാത്ത മോനേ നീയൊക്കെയാണ് നാടിന്റെ നാണക്കേടെന്നായിരുന്നു താരത്തിന്റെ മറുപടി.

Top