Advertisement

കെപിഎംജിക്ക് ബാർ കൗൺസിലിന്റെ വിലക്ക്; 24 എക്‌സ്‌ക്ലൂസീവ്

May 4, 2019
Google News 1 minute Read

എസ്എൻസി ലാവ്‌ലിൻ അടക്കമുള്ള  സ്ഥാപനങ്ങൾക്ക് നിയമ സേവനം നൽകുന്ന കെപിഎംജിക്ക് ബാർ കൗൺസിലിന്റെ വിലക്ക്. കെ.പിഎംജി അക്കൗണ്ടൻസി സ്ഥാപനം മാത്രം എന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. സ്ഥാപനങ്ങൾക്ക് നിയമസേവനം വാഗ്ദാനം ചെയ്യുന്നതും നൽകുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ഇനി തുടരരുതെന്നും നിർദ്ദേശമുണ്ട്. നിയമ സേവനങ്ങളുടെ പേരിൽ എസ്എൻസി ലാവ്‌ലിൻ അടക്കമുള്ള സ്ഥാപനങ്ങളുടെ ഇടനിലക്കാരായി കെപിഎംജി പ്രവർത്തിക്കുന്നതിനെതിരെ നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. 24 എക്‌സ്‌ക്ലൂസീവ്.

ഇന്ത്യയിലെ നിയമസേവന ദാതാക്കളുടെ കൂട്ടായ്മയാണ് സോസൈറ്റി ഒഫ് ഇന്ത്യൻ ലോ ഫേംസ്. ഇവരാണ് കെപിഎംജി, ഇ.വൈ., പിഡബ്യുസി, ഡെലോയ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ നിയമ സേവന പ്രപർത്തനങ്ങൾക്ക് എതിരെ ബാർ കൗൺസിലിനെ സമീപിച്ചത്.

അക്കൗണ്ടിംഗ് സ്ഥാപനങ്ങളായ ഇവ ഇന്ത്യയിൽ വ്യവസ്ഥാവിരുദ്ധമായി പ്രതിഫലം കൈപറ്റി നിയമ സേവനം വാഗദാനം ചെയ്യുന്നുവെന്നും നിയമ സേവനം നൽകുന്നുവെന്നുമായിരുന്നു പരാതി. ഡൽഹി ബാർ കൗൺസിൽ പരാതി പരിശോധിച്ച് പ്രഥമദ്യഷ്ട്യാ വസ്തുതാപരമാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥനത്തിലാണ് നിയമസേവനം നൽ്കുന്ന സ്ഥാപനങ്ങളായി പ്രപർത്തിക്കുന്നതിൽ നിന്നും ഇവരെ തടഞ്ഞത്.

Read Also : എയ്ഡഡ് സ്‌കൂളുകൾ കുട്ടികളുടെ പേരിൽ വ്യാജ അഡ്മിഷനുണ്ടാക്കാൻ ഉപയോഗിച്ചത് മധ്യവയസ്‌കരുടേയും അന്യസംസ്ഥാനത്തുള്ളവരുടേയും ആധാർ കാർഡ്; 24 എക്‌സ്‌ക്ലൂസീവ്

വിദേശത്ത് നിന്ന് നിയന്ത്രിക്കപ്പെടുന്നതാണ് കെപിഎംജി അടക്കമുള്ള നാല് സ്ഥാപനങ്ങളും. ഈ സ്ഥാപനങ്ങൾ നിയമ സേവനം നൽ്കുന്നതിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ ഇടനിലക്കാരായും പ്രപർത്തിച്ച് വരികയാണ്. ഇത് വലിയ അഴിമതികൾക്ക് കാരണമാകുന്നുവെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു.

അഴിമതി വിരുദ്ധ സാമൂഹ്യ സേവന മേഖലയിലെ സന്നദ്ധ പ്രപർത്തകരാണ് ഇക്കാര്യത്തിൽ പരാതികളും ഉന്നയിച്ചിരുന്നത്. കേരളം ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയ എസ്എൻസി ലാവ്‌ലിൻ അടക്കമുള്ള സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ നിയമ സഹായം നൽ്കി വന്നത് കെപിഎംജി ആയിരുന്നു. പ്രളയ ശേഷം കേരളത്തിന്റെ പുനർ നിർമ്മാണത്തിനായുള്ള കെപിഎംജിയുടെ സൗജന്യ പഠനവും വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. ഡൽഹി ബാർ കൗൺസിലിന്റെ തിരുമാനത്തോടെ മറ്റ് ഇടപെടലുകൾ അവസാനിപ്പിച്ച് അക്കൗണ്ടിംഗ് സേവനം നൽ്കാൻ മാത്രമാകും ഇനി കെപിഎംജിയ്ക്ക് സാധിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here