ആദ്യ 100 കോടിയിലേക്ക് മമ്മൂട്ടി; രണ്ടാം 100 കോടിയിലേക്ക് വൈശാഖ്: റെക്കോർഡുകൾ ഭേദിച്ച് മധുരരാജ

മമ്മൂട്ടിയുടെ വിഷുച്ചിത്രം മധുരരാജ 100 കോടി കടന്നുവെന്ന് അനുദ്യോഗിക റിപ്പോർട്ടുകൾ. വളരെ വേഗത്തിൽ 50 കോടി പിന്നിട്ട മധുരരാജ 25ആം ദിനത്തോടടുക്കുമ്പോഴാണ് 100 കോടി പിന്നിട്ടു എന്ന റിപ്പോർട്ടുകൾ വരുന്നത്.

റിലീസ് ദിവസം 9.12 കോടിയായിരുന്നു മധുരരാജയുടെ ഗ്രോസ് കളക്ഷന്‍. കേരളത്തിന് പുറത്ത് 1.4 കോടിയും ജിസിസി യില്‍ 2.9 കോടിയും സ്വന്തമാക്കിയ രാജ യുഎസ്എ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുമായി റെക്കോര്‍ഡ് കണക്കിന് കളക്ഷനായിരുന്നു സ്വന്തമാക്കിയത്.

റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ കൊണ്ട് 58.7 കോടിയായിരുന്നു ആഗോളതലത്തില്‍ മധുരരാജയ്ക്ക് ലഭിച്ചത്. മോഹന്‍ലാലിന്റെ ലൂസിഫര്‍ നൂറ് കോടി ക്ലബ്ബിലെത്തിയ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കേവലം പത്ത് ദിവസം കൊണ്ട് അറുപത് കോടിയ്ക്കടുത്ത് മധുരരാജയ്ക്ക് കളക്ഷന്‍ ലഭിച്ചെന്ന വാര്‍ത്ത നിര്‍മാതാവ് ഔദ്യോഗികമായി പുറത്ത് വിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top