Advertisement

അമുദവൻ അവാർഡിലേക്ക്; മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം

May 4, 2019
Google News 0 minutes Read

പേരൻപ് എന്ന ചിത്രത്തിലെ അമുദവൻ എന്ന കഥാപാത്രം അവിസ്മരണീയമാക്കിയ മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം. ഇതോടെ 29ആം നാമനിർദ്ദേശമാണ് മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നത്. ദേശീയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ഏറ്റവുമധികം ലഭിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി.

മുൻപ് 28 നാമനിർദ്ദേശങ്ങളിൽ നിന്നായി പതിനഞ്ചു വട്ടം മമ്മൂട്ടി അവസാന റൗണ്ടിൽ എത്തിയിട്ടുണ്ട്. ഇതും റെക്കോർഡാണ്. അതിൽ തന്നെ മൂന്നു വട്ടം ദേശീയ പുരസ്കാരം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള മോഹൻലാൽ 12 തവണ അവസാന റൗണ്ടിലെത്തുകയും രണ്ട് വട്ടം പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു.

മമ്മൂട്ടിയെ കൂടാതെ പാപ്പയെ അവതരിപ്പിച്ച സാധന, മികച്ച സംവിധായകനായി റാം, മികച്ച ചിത്രം, ഛായാഗ്രാഹണം, സംഗീതം തുടങ്ങിയ വിഭാഗങ്ങളിലും പേരന്‍പിന് നാമനിർദ്ദേശമുണ്ട്.

നാലു വട്ടം പുരസ്കാരം കരസ്ഥമാക്കിയ അമിതാഭ് ബച്ചനാണ് ഏറ്റവുമധികം റെക്കോർഡുകൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here