നീറ്റ് പരീക്ഷ നാളെ; രാജ്യത്ത് ആകെ 15.19 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ ഹാളിലേക്ക്

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നാളെ. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ സമയം. രാജ്യത്താകമാനം 15.19 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലായി 12 കേന്ദ്രങ്ങളാണ് ഉള്ളത്.
75ം മാര്‍ക്കിന് 180 ചോദ്യങ്ങളാണുണ്ടാവുക. നെഗറ്റീവ് ഉത്തരത്തിന് ഒരു മാര്‍ക്ക് കുറയും.
കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഇക്കുറി നീറ്റ് പരീക്ഷയ്ക്ക് ഉള്ളത്. ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഹാള്‍ ടിക്കറ്റിലുള്ള അതേ രേഖയും കൈയില്‍ ഉണ്ടാവണം. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് വിദ്യാര്‍ത്ഥികല്‍ പരീക്ഷ ഹാളില്‍ പ്രവേശിച്ചിരിക്കണം. ഹീല്‍ കുറഞ്ഞ ചെരുപ്പുകളും ഹാഫ് സ്‌ളീവ് വസ്ത്രങ്ങളും ആവണം ധരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here