തെന്നി വീണ് എസ് ജാനകിക്ക് പരിക്ക്
ചലച്ചിത്ര പിന്നണി ഗായിക എസ് ജാനകി ആശുപത്രിയിൽ തെന്നി വീണ് ഇടുപ്പെല്ലിന് പരിക്കു പറ്റിയതിനെത്തുടർന്നാണ് ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൈസൂരുവിലെ ബന്ധു വീട്ടിൽ മൂന്നു ദിവസം മുൻപായിരുന്നു ജാനകി കാൽ തെന്നി വീണത്. പരിക്ക് ഗുരുതരമല്ല. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ജാനകിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇടുപ്പെല്ലിൽ വേദന അധികമായതോടെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ജാനകി. ശസ്ത്രക്രിയ ആവശ്യമായി വന്നേക്കുമെന്നാണ് വിവരം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here