ക്രിസ്ത്യാനോ റൊണാൾഡോയുടെ കാർട്ടൂൺ സീരീസ്: ട്രെയിലർ കാണാം

യുവൻ്റസിൻ്റെ പോർച്ചുഗീസ് സ്ട്രൈക്കർ ക്രിസ്ത്യാനോ റൊണാൾഡോ കാർട്ടൂൺ സീരീസ് പുറത്തിറക്കുന്നു. ‘ക്രിസ്ത്യാനോ റൊണാൾഡോ: സ്ട്രൈക്കർ-ഫോഴ്സ് 7’ എന്ന് പേരിട്ടിരിക്കുന്ന കാർട്ടൂൺ സീരീസിൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ക്രിസ്ത്യാനോ തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ട്രെയിലർ പുറത്തു വിട്ടത്.
ഓട്ടോഗ്രാഫുകളിൽ ഒപ്പിടുന്ന ക്രിസ്ത്യാനോ ഒരു വാച്ചിൻ്റെ സഹായത്തോടെ സൂപ്പർ ഹീറോ ആയി മാറുന്നതാണ് ട്രെയിലറിൽ കാണിക്കുന്നത്. തുടർന്ന് തൻ്റെ ഫുട്ബോളിംഗ് സ്കിൽ കൊണ്ട് ക്രിസ്ത്യാനോ ഒരുപറ്റം വില്ലന്മാരെ നേരിടുന്നു. ക്രിസ്ത്യാനോയുടെ ജേഴ്സി നമ്പർ 7 തന്നെയാണ് സൂപ്പർ ഹീറോയുടെ ഔട്ട്ഫിറ്റിലുമുള്ളത്.
കഴിഞ്ഞ വർഷമാണ് വിനോദ മേഖലയിലേക്കുള്ള തൻ്റെ കടന്നു വരവിനെപ്പറ്റി ക്രിസ്ത്യാനോ റൊണാൾഡോ സൂചന നൽകിയത്. ഗെയിം, കോമിക്സ്, കാർട്ടൂൺ തുടങ്ങി ഒട്ടേറെ വിനോദ പരിപാടികൾ ക്രിസ്ത്യാനോ ലക്ഷ്യമിടുന്നുണ്ട്.
Hi guys! Check out my animated show trailer and the comic book now! ? https://t.co/pq8lesrqYI ? #FCBD #FreeComicBookDay #SF7 #CR7 pic.twitter.com/bTe7DzXQRw
— Cristiano Ronaldo (@Cristiano) 4 May 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here