കൗണ്ടര്‍പോയിന്റ് ക്യു1, 2019 റിപ്പോര്‍ട്ടനുസരിച്ച് വിവോയ്ക്ക് വന്‍ വളര്‍ച്ച

2019 ലെ കൗണ്ടര്‍പോയിന്റ് ക്യു1, പ്രകാരം സ്മാര്‍ട്ഫോണ്‍ നിര്‍മാണ കമ്പനിയായ വിവോയ്ക്ക് വന്‍ വളര്‍ച്ച. കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 119 ശതമാനമാണ് ലാഭം.
വിവോയുടെ വൈ സീരീസ് സ്മാര്‍ട്ഫോണുകളുടെ വിപുലീകരണവും, വി15 മോഡലിന്റെ അവതരണവും മികച്ച മാര്‍ക്കറ്റിങ് ക്യാപെയിനുകളുമാണ് വിവോയ്ക്ക് ഉപയോക്താക്കളുടെ ഇടയില്‍ മികച്ച പ്രതികരണമുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞത്. ഇതിനു പുറമേ, രാജ്യത്തെ മൊത്തം സ്മാര്‍ട്ഫോണ്‍ കയറ്റുമതിയിലും 4ശതമാനം വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തുന്നത്.
മികച്ച സാങ്കേതിക മികവോടെ 20,000 രൂപ വിലയുള്ളതും അതിന് മുകളില്‍ വിലയുള്ളതിനുമാണ് 12 ശതമാനം വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് തങ്ങളിലുള്ള വിശ്വാസമാണ് 100ശതമാനത്തിലദികം വളര്‍ച്ച നേടാന്‍ തങ്ങളെ സഹായിച്ചതെന്ന് വിവോ അധികൃതര്‍ വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here