നമുക്ക് വിവാഹിതരാകാമെന്ന് തൃഷയോട് ചാർമി; നേരത്തേ സമ്മതം അറിയിച്ചതാണല്ലോ എന്ന് തൃഷയുടെ മറുപടി; ഏറ്റെടുത്ത് ആരാധകർ

കാട്ടുചെമ്പകത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ചാർമി കൗർ. തെന്നിന്ത്യൻ താര സുന്ദരി തൃഷയുടെ ജന്മദിനത്തോടനുബന്ധിച്ച് ചാർമി പങ്കുവെച്ച ഒരു ട്വീറ്റാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. തൃഷയോട് വിവാഹാഭ്യർത്ഥന നടത്തിയുള്ളതായിരുന്നു ചാർമിയുടെ രസകരമായ ട്വീറ്റ്. തൃഷയ്‌ക്കൊപ്പമുള്ള ഒരു ചിത്രവും ചാർമി പങ്കുവെച്ചിരുന്നു. ഇതിന് തൃഷ രസകരമായി തന്നെ മറുപടി നൽകുകയും ചെയ്തു.


‘ഞാൻ ഇന്നും എപ്പോഴും നിന്നെ പ്രണയിക്കുന്നു. നീ എന്റെ വിവാഹ അഭ്യർത്ഥന സ്വീകരിക്കാനായി കാത്തിരിക്കുകയാണ്. നമുക്ക് വിവാഹിതരാകാം (ഇപ്പോൾ അത് നിയമപരമാണല്ലോ)’ എന്ന കുറിപ്പിനൊപ്പമാണ് ചാർമി തൃഷയ്ക്ക് ജന്മദിനാശംസകൾ നേർന്നത്.’നന്ദി. ഞാൻ നേരത്തെ സമ്മതം അറിയിച്ചിരുന്നതാണല്ലോ’ എന്നായിരുന്നു തൃഷയുടെ മറുപടി. ഇരുവരുടെയും ട്വീറ്റുകൾ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.


ചാർമി ഇപ്പോൾ തമിഴിലെയും, തെലുങ്കിലെയും തിരക്കേറിയ താരമാണ്. ഇടയ്ക്ക് ആഗതൻ, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ വീണ്ടും മുഖം കാണിച്ചു. നിവിൻ പോളി ചിത്രം ‘ഹേ ജൂഡി’ലൂടെ തെന്നിന്ത്യൻ താര റാണി തൃഷ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. തൃഷ നായികയായ തമിഴ് ചിത്രം 96 കേരളത്തിലും മികച്ച പ്രതികരണമാണ് നേടിയത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top