Advertisement

അന്തർ സംസ്ഥാന ബസുകൾക്ക് പൊതു പെരുമാറ്റച്ചട്ടം നിലവിൽ കൊണ്ടുവരുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

May 5, 2019
0 minutes Read

അന്തർ സംസ്ഥാന കോൺട്രാക്റ്റ് കാര്യേജ് ബസുകൾക്ക് പൊതു പെരുമാറ്റച്ചട്ടം നിലവിൽ കൊണ്ടുവരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശിന്ദ്രൻ. ഇത് സംബന്ധിച്ച് നിർദേശം ഗതാഗത സെക്രട്ടറിക്ക് നൽകി. ചൊവ്വഴ്ച തീരുമാനം ഉണ്ടാകും.

അന്തർ സംസ്ഥാന കോൺട്രാക്റ്റ് കാര്യേജ് ബസുകളുടെ ടിക്കറ്റ് നിരക്ക്, ഉത്സവ സീസണിലെ അമിത ചാർജ് ഈടാക്കൽ, യാത്രക്കാരുടെ സൗകര്യങ്ങൾ, തൊഴിലാളികളുടെ പെരുമാറ്റം തുടങ്ങി വിവിധ വിഷങ്ങളിലാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ തീരുമാനം. ഇത് സംബന്ധിച്ച നിർദേശം ഗതാഗത സെക്രട്ടറിക്ക് നൽകി. കാര്യങ്ങൾ പഠിച്ച ശേഷം തീരുമാനം ചെവ്വാഴ്ച ഉണ്ടാകുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

ടിക്കറ്റ് ബുക്കിങ്ങ് സെന്ററുകളും സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചു. അതേസമയം അന്തർ സംസ്ഥാന ബസ് ഉടമകൾ ഗതാഗത മന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ചു. കോൺട്രാക്റ്റ് കാര്യജ് വാഹനങ്ങളിൽ ജിപിഎസ് സിസ്റ്റം വെക്കണമെന്ന തീരുമാനം പിൻവലിക്കുക, സ്റ്റേജ് കാര്യേജ് വാഹനങ്ങൾക്ക് നൽകുന്ന പെർമിറ്റ് നിർത്തലാക്കുക, ഇപ്പോൾ അടയ്ക്കുന്ന ത്രൈമാസ ടാക്‌സ് മാസന്തരം ആക്കുക തുടങ്ങിയ കാര്യങ്ങളാണ് നിവേദനത്തിൽ ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top