Advertisement

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു

May 6, 2019
1 minute Read

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചു ശതമാനം  കൂടുതലാണ് ഇക്കുറി വിജയശതമാനം. എന്നാൽ 2014,  2017 വർഷത്തേക്കാൾ വിജയശതമാനം കുറവുമാണ്. ഫലം സിബിഎസ്ഇയുടെ cbse.nic.in. എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

മെയ് 29നാണ് സിബിഎസ്ഇ ഫലപ്രഖ്യാപനം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഡൽഹി കോടതി ഉത്തരവിനെത്തുടർന്ന് ഫല പ്രഖ്യാപനം മേയ് 5ലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ വർഷത്തേക്കാൾ 5%  കൂടുതലാണ് ഇക്കുറി വിജയ ശതമാനമെങ്കിലും 2014, 2017 വർഷത്തേക്കാൾ വിജയശതമാനം കുറവാണ്. കഴിഞ്ഞ വർഷം 16 ലക്ഷം കുട്ടികളായിരുന്നു പരീക്ഷ എഴുതിയിരുന്നതെങ്കിൽ ഇക്കുറി 18 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതി ഫലം കാത്തിരുന്നത്.

2018 ൽ 88.67 ശതമാനമായിരുന്നു വിജയം. 86.07 ശതമാനവും പെൺകുട്ടികളായിരുന്നു ആൺകുട്ടികളെക്കാൾ വിജയം കരസ്ഥമാക്കിയിരുന്നത്.

സിബിഎസ്ഇ ഫലങ്ങളറിയാൻ : cbse.nic.in

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top