Advertisement

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ യെല്ലോ അലർട്ട്

May 6, 2019
0 minutes Read

കേരളത്തിലെ ചില ഭാഗങ്ങളിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം. ഇടുക്കിയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കിയിൽ ഉരുൾപ്പൊട്ടലിന് സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണമെന്നാണ് നിർദേശം.

മരങ്ങളുടേയും ഇലക്ട്രിക് പോസ്റ്റുകളുടേയും ചുവട്ടിൽ വാഹനങ്ങൾ നിർത്തിയിടരുതെന്നും മരങ്ങളുടെ ചുവട്ടിൽ വാഹനങ്ങൾ നിർത്തിയിടരുതെന്നും നിർദ്ദേശമുണ്ട്. മലയോര മേഖലകളിലും കടൽതീരത്തും വിനോദ സഞ്ചാരത്തിന് പോകരുതെന്നും നിർദ്ദേശമുണ്ട്.

ജില്ല എമർജൻസി ഓപ്പറേഷൻ സെന്ററുകളുടെ നമ്പർ 1077 അണ്. ജില്ലയ്ക്കു പുറത്തു നിന്നാണ് വിളിക്കുന്നതെങ്കിൽ അതാതു ജില്ലകളിലെ എസ്ടിഡി കോഡ് ചേർക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top