കണ്‍സ്യൂമര്‍ ഫെഡ് സ്റ്റുഡന്റ് മാര്‍ക്കറ്റ് സംസ്ഥാനതല ഉദ്ഘാടനത്തിന് മുഖ്യമന്ത്രിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

കൺസ്യൂമർ ഫെഡ് സ്റ്റുഡന്റ് മാർക്കറ്റ് സംസ്ഥാനതല ഉദ്ഘാടനത്തിന് മുഖ്യമന്ത്രിക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. കൺസ്യൂമർ ഫെഡ് എംടി ഉദ്ഘാടനത്തിന് അനുമതി തേടി തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിനു മറുപടിയിലാണ് ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷൻ അനുമതി നിഷേധിച്ചത്.

മുഖ്യമന്ത്രിക്കും സഹകരണവകുപ്പ് മന്ത്രിക്കും പരിപാടിയിൽ പങ്കടുക്കാൻ വിലക്ക്
ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ടാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റ market ചട്ടം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉദ്ഘാടന ചടങ്ങ് നടത്താനാകില്ലെന്നാണ് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷൻ ഓഫീസർ ടിക്കാറാം മീണയുടെ നിലപാട്.

തെരഞ്ഞെടുപ്പ് ഓഫീസർ പരിപാടിക്ക് അനുമതി നിഷേധിച്ചതോടെ മന്ത്രിമാർ പങ്കെടുക്കാതെ ഉദ്ഘാടനം നടത്താനാണ് സർക്കാർ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top