Advertisement

ശാന്തിവനം; പ്രകൃതിയെ സംരക്ഷിച്ച് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുമെന്ന് ജില്ലാ കളക്ടർ

May 6, 2019
1 minute Read
SANTHI VANAM

ശാന്തി വനത്തിലൂടെയുള്ള  വൈദ്യുതി പദ്ധതി പ്രകൃതിയെ സംരക്ഷിച്ച് നടപ്പാക്കാൻ ശ്രമിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള. മുറിക്കേണ്ട മരങ്ങളുടെ എണ്ണം കുറയ്ക്കാൻ ടവറുകളുടെ ഉയരം കൂട്ടുമെന്ന് കളക്ടർ പറഞ്ഞു. ടവറുകളുടെ ഉയരം മൂന്നു മീറ്റർ വരെ വർധിപ്പിക്കുമെന്നും ഇതുമൂലം 48 മരങ്ങൾക്കു പകരം മൂന്നു മരങ്ങളേ മുറിക്കേണ്ടി വരുകയുള്ളൂവെന്നും കളക്ടർ പറഞ്ഞു.

Read Also; ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈനില്‍ മാറ്റമില്ല; നിലവിലുള്ള അലൈന്‍മെന്റില്‍ തുടരുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി

രണ്ട് ആഞ്ഞിലിയും ഒരു കവുങ്ങുമാണ് മുറിക്കേണ്ടി വരുകയെന്നും സാമൂഹ്യ വനവൽകരണ വിഭാഗത്തിന്റെ നിബന്ധനകൾക്ക് വിധേയമായാണ് മരങ്ങൾ മുറിക്കുകയെന്നും കളക്ടർ വ്യക്തമാക്കി.അതേ സമയം വനം സംരക്ഷിക്കാൻ ശക്തമായ സമരം തുടരുമെന്ന് ശാന്തി വനം സംരക്ഷണ സമിതി അറിയിച്ചു.ശാന്തി വനത്തിലൂടെയുള്ള അലൈൻമെൻറിൽ മാറ്റം വരുത്താതെ ഇലക്ട്രിക് ടവർ നിർമ്മാണ പ്രവർത്തികളുമായി മുന്നോട്ട് പോകുമെന്ന് കെഎസ്ഇബി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു ജില്ലാ കളക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top