‘സാര്‍ ഞാനും കൂടെ നിന്നോട്ടെ’; ആ നിൽപ് ചരിത്രമായി; താൻ സിനിമയിലെത്തിയ കഥ പറഞ്ഞ് മമ്മൂട്ടി

കെഎസ് സേതുമാധവൻ്റെ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. വളരെ അവിചാരിതമായിരുന്നു തൻ്റെ സിനിമാ പ്രവേശനമെന്ന് മമ്മൂട്ടി മുൻപ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എങ്ങനെയാണ് താൻ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലേക്കെത്തിയതെന്ന് തുറന്നു പറയുകയാണ് അദ്ദേഹം.

“അന്ന് ഞാന്‍ ഷൂട്ടിംഗ് കാണാന്‍ പോയതാണ്. കെ എസ് സേതുമാധവന്‍ സാറിനോട് അഭിനയ മോഹം കൊണ്ട് സര്‍.. ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു. നിന്നോളാന്‍ പറഞ്ഞു. അതൊക്കെ അവിചാരിതമായി സംഭവിച്ച് പോയതാണ്. ഞാനന്ന് പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. പത്ത് വര്‍ഷം പഠനവും കോടതിയിലെ പ്രാക്ടീസുമൊക്കെയായി കഴിഞ്ഞു. പിന്നീട് പത്ത് വര്‍ഷം കഴിഞ്ഞാണ് വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്.”- മമ്മൂട്ടി പറയുന്നു.

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ആദ്യ രംഗം കാണാം:


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top