Advertisement

പരപ്പനങ്ങാടിയിൽ നിയന്ത്രണം വിട്ട മിനിലോറി പാലത്തിലിടിച്ചു കയറി; ഡ്രൈവർ മരിച്ചു

May 6, 2019
Google News 0 minutes Read

പരപ്പനങ്ങാടി പാലത്തിങ്ങലിൽ നിയന്ത്രണം വിട്ട മിനിലോറി പാലത്തിലിടിച്ചു കയറിയുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കൊടിഞ്ഞി കുറൂൽ സ്വദേശി ബാദുഷയാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ കൊൽക്കത്ത സ്വദേശി രാജി ഗുൽസ് ശൈഖിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പാലത്തിൽ ഇടിച്ചു കയറിയതിനെ തുടർന്ന് പാലത്തിന്റെ സ്ലാബിന്റെ ഭാഗം ലോറിക്കു മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ലോറിയുടെ ക്യാബിൻ മുഴുവനായും തകർന്നു. ജെസിബി ഉപയോഗിച്ച് ലോറി വെട്ടിപ്പൊളിച്ചാണ് ലോറിക്കുള്ളിൽ നിന്നും ഡ്രൈവറേയും സഹായിയെയും പുറത്തെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here