Advertisement

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 98.11% ശതമാനം വിജയം

May 6, 2019
Google News 2 minutes Read
sslc result

എസ്എസ്എൽസി പരീക്ഷാഫലം പ്രസദ്ധീകരിച്ചു. സംസ്ഥാനത്താകെ 98.11 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ നേരിയ വർദ്ധനവുണ്ട്. സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ വിജയശതമാനം ഉയർന്നു.

434729 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 426513 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. കഴിഞ്ഞ വർഷം 97.84 ആയിരുന്ന വിജയശതമാനം ഇത്തവണ 98.11 ശതമാനമായി ഉയർന്നു.37334 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇത്തവണ ആർക്കും മോഡറേഷൻ നൽകിയിട്ടില്ല.

Read Also : സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു

വിജയശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ടയിലാണ് 99.33% ഏറ്റവും കുറവ് വയനാട്ടിലും 93.22 % ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ഇത്തവണയും മലപ്പുറത്താണ്. 1703 സ്‌കൂളുകൾ 100 % വിജയം നേടി ഇതിൽ 599 സർക്കാർ സ്‌കൂളുകളും ഉൾപ്പെടും 713 എയ്ഡഡ് സ്‌കുളുകളും 391 അൺഎയ്ഡഡ് സ്‌കൂളുകളും 100 % വിജയമെന്ന നേട്ടം കൈവരിച്ചു.

ടിഎച്ച്എസ്എൽസി വിഭാഗത്തിൽ 99% മാണ് വിജയം. എഎച്ചഎസ്എൽസി വിഭാഗത്തിൽ 95.12 ശതമാനം പേരും വിജയം നേടി. മെയ് 20 മുതൽ 25 വരെയാണ് സേ പരീക്ഷ. എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരത്തോടെ ജില്ലാ വിദ്യാഭ്യസ ഓഫീസുകളിൽ എത്തിക്കും. മെയ് 7 മുതൽ 9 വരെ സർട്ടിഫിക്കറ്റിന്റെ പ്രിവ്യൂ വെബ് സൈറ്റിൽ ലഭ്യമാകും.

ഫലം അറിയാം ഈ വെബ്‌സൈറ്റുകളിലൂടെ

http://keralaresults.nic.in/

http://keralapareekshabhavan.in/

http://dhsekerala.gov.in/

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here