Advertisement

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകം; അമ്മയ്‌ക്കെതിരെ കേസെടുക്കാൻ നിർദേശം

May 6, 2019
Google News 1 minute Read

തൊടുപുഴയിൽ ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയ്‌ക്കെതിരെ കേസെടുക്കാൻ ശിശുക്ഷേമ സമിതി പൊലീസിന് നിർദേശം നൽകി. ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിർദേശം.

കുട്ടികളെ ആക്രമിക്കുക, അതിന് കൂട്ടുനിൽക്കുക തുടങ്ങിയവയാണ് ബാലനീതി നിയമത്തിലെ 75-ാം വകുപ്പിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ. അമ്മയുടെ സംരക്ഷണയിൽ കഴിഞ്ഞ കുട്ടിയുടെ ഭാവിയിൽ ആശങ്കയുണ്ടെന്ന് ശിശുക്ഷേമ സമിതിയ്ക്ക് നൽകിയ കത്തിൽ കുട്ടിയുടെ മുത്തച്ഛൻ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശിശുക്ഷേമ സമിതി തുടർ നടപടികൾ സ്വീകരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here