Advertisement

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണക്കേസ്; ആഭ്യന്തര സമിതിയുടെ റിപ്പോര്‍ട്ട് നല്‍കണമെന്ന് പരാതിക്കാരി

May 7, 2019
Google News 0 minutes Read

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണക്കേസില്‍ ആഭ്യന്തര സമിതിയുടെ റിപ്പോര്‍ട്ട് നല്‍കണമെന്ന് പരാതിക്കാരി. ഇക്കാര്യം ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീംകോടതി രജിസ്ട്രാറിന് കത്തയച്ചു.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും പരാതിക്കാരി കത്തില്‍ പറയുന്നു. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തനിക്ക് തരാതിരിക്കുന്നത് ദുസൂചന ആണെന്നും താന്‍ ഉന്നയിച്ച എല്ലാ ആക്ഷേപങ്ങളിലും താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തുടര്‍ നടപടികള്‍ക്ക് റിപ്പോര്‍ട്ട് അനിവാര്യമാണെന്നും പരാതിക്കാരി കത്തില്‍ വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here