Advertisement

സോഷ്യൽ മീഡിയയിൽ താരം മോദി തന്നെ; ട്രംപിനെയും മറികടന്ന് പട്ടികയിൽ ഒന്നാമത്

May 7, 2019
Google News 1 minute Read

നിലവിലുള്ള ഭരണാധികാരികള്‍ക്കിടയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ മോദിയ്ക്ക് 110,912,648 ഫോളോവേഴ്‌സാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് വെറും 9. 6 കോടി പേരുടെ പിന്തുണ മാത്രമാണുള്ളത്.

അതേ സമയം, സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയക്കാരില്‍ മോദി രണ്ടാം സ്ഥാനത്താണ്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ഒന്നാം സ്ഥാനത്ത്. ഒബാമയെ പിന്തുടരുന്നത് 182,710,777 പേരാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയ്ക്ക് ആഗോളതലത്തില്‍ 1.6 കോടി ഫോളോവര്‍മാരാണുള്ളത്. ഓണ്‍ലൈന്‍ വിസിബിലിറ്റി മാനേജ്‌മെന്റ്, കണ്ടന്റ് മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമായ സെമ്രുഷ് (SEMrush) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

മറ്റ് സോഷ്യല്‍ മീഡിയാ സേവനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍. രാഷ്ട്രീയക്കാര്‍ക്ക് ഏറെ പിന്തുണ ലഭിക്കുന്നത് ട്വിറ്ററിലാണ് എന്ന് സെമ്രുഷ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ, അന്തര്‍ദേശീയ വ്യത്യാസമില്ലാതെയാണ് പിന്തുണയെന്നും സെമ്രുഷ് വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here