Advertisement

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ശിവസേന

May 7, 2019
1 minute Read

2014ല്‍ ബിജെപി നേടിയ 282 സീറ്റുകള്‍ ഇത്തവണ നേടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പാര്‍ട്ടിക്ക്‌ സ്വന്തം നിലയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു റാവത്ത്.

‘റാം മാധവ് പറഞ്ഞത് ശരിയാണ്. എന്‍ഡിഎ സര്‍ക്കാരുണ്ടാക്കും. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയുമാകും. എന്നാല്‍ കഴിഞ്ഞ തവണ നേടിയതുപോലെ ഒറ്റയ്ക്ക് 282 സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് സാധിക്കില്ല. ഞങ്ങളുടെ എന്‍ഡിഎ കുടുംബം ഭൂരിപക്ഷം നേടും’-അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതില്‍ ശിവസേനയ്ക്ക് സന്തോഷമാണെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷിയായ ശിവസേനയ്ക്ക് നിലവില്‍ പതിനെട്ട് എംപിമാരാണുള്ളത്.

ബിജപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്നും സഖ്യകക്ഷികളുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കുമെന്നുമായിരുന്നു റാം മാധവിന്റെ പ്രതികരണം. സ്വന്തം നിലയ്ക്ക് 271 സീറ്റുകള്‍ നേടിയാല്‍ത്തന്നെ ഞങ്ങള്‍ സന്തോഷിക്കും. എന്തായാലും എന്‍ഡിഎയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമെന്നും അദ്ദേഹം ബ്ലൂം ബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വടക്കേ ഇന്ത്യയിലുണ്ടാക്കിയ നേട്ടം ഇത്തവണ ആവര്‍ത്തിച്ചില്ലെങ്കില്‍ ആ നഷ്ടം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നും നികത്തുമെന്നും റാം മാധവ് പറഞ്ഞു. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അവകാശവാദങ്ങള്‍ തള്ളിയായിരുന്നു റാം മാധവിന്റെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top