Advertisement

ശ്രീലങ്കന്‍ സ്‌ഫോടനക്കേസില്‍ എന്‍ഐഎ പ്രതിചേര്‍ത്ത കൊല്ലം സ്വദേശി കസ്റ്റഡിയില്‍

May 7, 2019
1 minute Read

ശ്രീലങ്കന്‍ സ്‌ഫോടനക്കേസില്‍ എന്‍ഐഎ പ്രതിചേര്‍ത്ത കൊല്ലം സ്വദേശി കസ്റ്റഡിയില്‍.
ചങ്ങരംകുളങ്ങര സ്വദേശി ഫൈസലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടിയിലായത്. കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനെ പോലെ ഫൈസലും ഐഎസ് ഭീകരരുമായി ബന്ധപ്പെട്ടുവെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്.

കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനെ പോലെ ഫൈസലും ഐഎസ് ഭീകരരുമായി ബന്ധപ്പെട്ടുവെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. അഫ്ഗാനിലുള്ള അബ്ദുള്‍ റാഷിദ് അബ്ദുള്ള ഉള്‍പ്പെടെയുള്ള മലയാളി ഭീകരരുമായി ഫൈസല്‍ സോഷ്യല്‍മീഡിയ വഴിയാണ് ബന്ധപ്പെട്ടിരുന്നത്. ഫൈസലിന്റെ ഭീകരവാദ ബന്ധം സ്ഥിരീകരിക്കപ്പെട്ടതോടെ
ഖത്തറില്‍ നിന്നും ഇയാളോട് നേരിട്ട് ഹാജരാകാന്‍ എന്‍ഐഎ നോട്ടീസ് നല്‍കി. ദോഹയില്‍ നിന്നു കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ഇയാളെ എന്‍ഐഎ കൊച്ചി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. ഫൈസല്‍ ഉള്‍പ്പടെ മൂന്ന് പേരെ പ്രതി ചേര്‍ത്ത് കോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

അതേസമയം ഫൈസലിനെ പിന്തുടര്‍ന്ന് എന്‍ഐഎയും ഇന്റലിജന്‍സും കഴിഞ്ഞ നാല് ദിവസമായി ഓച്ചിറയിലുണ്ടായിരുന്നു. നേരത്തെ ഈ കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറില്‍ നിന്നാണ് മുഹമ്മദ് ഫൈസലിന്റെ പങ്കിനെക്കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചത്. കേസില്‍ കാസര്‍ഗോഡ് നിന്നും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് പേര്‍ ഇപ്പോഴും എന്‍ഐഎ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് വിവരം .

Read more: ശ്രീലങ്കൻ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടുപേർക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ

ശ്രീലങ്കൻ സ്ഫോടനത്തിന്റെ സൂത്രധാരൻ സഹ്രാൻ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്നാഹ് നാവിജ് എന്നിവർ കഴിഞ്ഞ ദിവസം സൗദി പോലീസിന്റെ പിടിയിൽ ആയിരുന്നു. ഇവർക്ക് കാസർകോട് അടക്കമുള്ള സ്ഥലങ്ങളിലെ ഐഎസ് റിക്രൂട്ട്മെന്റിൽ പങ്കുണ്ടെന്ന് എൻഐഎ അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു.  ഇതു കൂടാതെ തൃക്കരിപ്പൂർ സ്വദേശി ഫിറോസ്ഖാന്റെ നേതൃത്വത്തിൽ ഭീകരവാദ റിക്രൂട്ട്മെന്റ് തുടരുന്നുവെന്നും എൻഐഎ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top