ശ്രീലങ്കൻ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടുപേർക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ

ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ അറസ്റ്റിലായ രണ്ടുപേർക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തൽ.
ശ്രീലങ്കൻ സ്ഫോടനത്തിന്റെ സൂത്രധാരൻ സഹ്രാൻ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്നാഹ് നാവിജ് എന്നിവരാണ് കഴിഞ്ഞദിവസം സൗദി പൊലീസിന്റെ പിടിയിലായത്. ഇവർക്ക് കാസർകോട് അടക്കമുള്ള സ്ഥലങ്ങളിലെ ഐഎസ് റിക്രൂട്ട്മെന്റിൽ പങ്കുണ്ടെന്ന് എൻഐഎ അറിയിച്ചു.
Read Also : ശ്രീലങ്കന്‍ ഭീകരാക്രമണം; മതപണ്ഡിതരടക്കം 600 വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കി
2017ൽ അഫ്ഗാനിൽ കൊല്ലപ്പെട്ട ഷിബി കുന്നത്ത് തൊടിക എന്ന മലയാളി ഭീകരനുമായി റിയാസിന് അടുത്ത ബന്ധമുണ്ടെന്നും ഷിബിയുടെ മരണം റിയാസിനെ ബാധിച്ചെന്നും എൻഐഎ പറയുന്നു. തൃക്കരിപ്പൂർ സ്വദേശി ഫിറോസ്ഖാന്റെ നേതൃത്വത്തിൽ ഭീകരവാദ റിക്രൂട്ട്മെന്റ് തുടരുന്നുവെന്നും എൻഐഎ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here