Advertisement

ശ്രീലങ്കന്‍ ഭീകരാക്രമണം; മതപണ്ഡിതരടക്കം 600 വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കി

May 6, 2019
0 minutes Read

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ശ്രീലങ്കയില്‍നിന്ന് 200 മതപണ്ഡിതരടക്കം 600 വിദേശികളെ പുറത്താക്കി. എന്നാല്‍ വിസ കാലാവധി കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിദേശിയരെ രാജ്യത്ത് നിന്ന് പുറത്താക്കിയതെന്നാണ് ആഭ്യന്തര മന്ത്രി വജിറ അബയ്‌വര്‍ധന നല്‍കുന്ന വിശദീകരണം.

എന്നാല്‍ വിസ നിയമത്തില്‍ മാറ്റം വരുത്തിക്കൊണ്ട് മത പണ്ഡിതരെ രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കാത്ത തരമായിരിക്കും പുതിയ മാറ്റം. ഇതേ സമയം അനിശ്ചിത കാലത്തേക്ക് അടച്ചിട്ട സ്‌കൂളുകള്‍ അതീവ സുരക്ഷയോടെ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ശ്രീലങ്കയില്‍ ഏപ്രില്‍ 21 ന് എട്ടിടങ്ങളിലായുണ്ടായ സ്‌ഫോടനത്തില്‍ വിദേശിയരടക്കം 359 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top