Advertisement

‘ടിക്കാറാം മീണ പ്രവർത്തിക്കുന്നത് ചട്ടപ്രകാരം’; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള സിപിഎം നിലപാട് തളളി മുഖ്യമന്ത്രി

May 7, 2019
Google News 1 minute Read

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരായ സിപിഎം നിലപാട് തളളി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രവർത്തനങ്ങളിൽ വേവലാതി എന്തിനെന്ന് ചോദിച്ച മുഖ്യമന്ത്രി ചട്ടപ്രകാരമാണ് ടിക്കാറാം മീണ പ്രവർത്തിക്കുന്നതെന്നാണ് വിശ്വാസമെന്നും വ്യക്തമാക്കി. രാഷ്ട്രീയപ്പാർട്ടികൾക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി.

കളളവോട്ടിനെതിരായ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടികൾക്കെതിരെ സിപിഎം രംഗത്ത് വന്നിരുന്നു. യുഡിഎഫിൻറെ തിരക്കഥക്ക് അനുസരിച്ച് ടിക്കാറാം മീണ നിലപാടെടുക്കുന്നുവെന്നായിരുന്നു സിപിഎമ്മിൻറെയും കോടിയേരി ബാലകൃഷ്ണൻറെയും നിലപാട്.

Read Alsoദേശീയപാത വികസനം; പി എസ് ശ്രീധരൻപിള്ളയുള്ള ഇടപെടൽ ഞെട്ടിച്ചു; പിന്നിൽ സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി

എന്നാൽ ടിക്കാറം മീണയെ പിന്തുണക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സ്വീകരിച്ചത് . കളളവോട്ടു തടയുന്നതിനും കണ്ടെത്തുന്നതിനും സംവിധാനങ്ങളുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ടിക്കാറാം മീണക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് അടക്കം സിപിഎം ആലോചിക്കുന്നതിനിടെയാണ് പാർട്ടി നിലപാട് തളളി മുഖ്യമന്ത്രി രംഗത്തെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here