തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി; ഇനിയുള്ള ഏഴ് രാവുകള്‍ തൃശ്ശൂര്‍ പൂര ലഹരിയില്‍

തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടക ക്ഷേത്രങ്ങളിലും കോടിയേറ്റച്ചടങ്ങുകള്‍ ആവേശത്തോടെയാണ് നടന്നത്. ഇനി വരുന്ന ഏഴ് ദിനരാത്രങ്ങള്‍ തൃശ്ശൂര്‍ പൂര ലഹരിയില്‍.
ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലാണ് ആദ്യ കൊടിയേറ്റം നടന്നത്.തുടര്‍ന്ന് പൂരത്തിലെ പ്രധാനികളായ തിരുവമ്പാടിയിലും പരമേക്കവിലും കോടിയേറ്റം നടന്നു. തിരുവമ്പാടിയില്‍ 11.20 ഓടെ ഭൂമിപൂജക്ക് ശേഷം ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച് കൊണ്ടു വന്ന സപ്തവര്‍ണ കൊടിക്കൂറ ദേശക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തി.
അഞ്ച് ഗജവീരന്‍മാരുടേയും പഞ്ചവാദ്യത്തിന്റെയും സാന്നിധ്യത്തിലായിരുന്നു പാറമേക്കാവിലെ ചടങ്ങുകള്‍. വലിയ പാണി കൊട്ടി എഴുന്നള്ളിയതിന് ശേഷമാണ് സിംഹ മുദ്രയുള്ള കൊടിക്കൂറ മുകളിലേക്കുയര്‍ത്തിയത്. തുടര്‍ന്ന് ചെറു പൂരവും നടന്നു. മറ്റ് ഘടക ക്ഷേത്രങ്ങളിലും കൊടിയെറ്റം ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ പൂരാവേശം അതിന്റെ കൊടുമുടിയിലേക്കെത്തുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here