Advertisement

പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

May 8, 2019
Google News 1 minute Read

പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പിലാക്കാട്ടിരി പൂവക്കൂട്ടത്തിൽ ബാലകൃഷ്ണൻ-വിമല ദമ്പതികളുടെ മകൾ ഭവ്യ (17) യാണ് ബുധനാഴ്ച രാവിലെ പത്തരയോടെ ദേഹത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.

പെരിങ്ങോട് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. നന്നായി പഠിച്ചിരുന്ന കുട്ടിയാണെന്നാണ് നാട്ടുകാരും, അധ്യാപകരും പറയുന്നത്. പക്ഷെ ഈ വർഷത്തെ പരീക്ഷയിൽ ഇംഗ്ലീഷ് പരീക്ഷക്ക് പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ആത്മഹത്യയെന്നാണ് കരുതുന്നത്. മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് വ്യക്തമല്ല. മൃതദേഹം നിലവിൽ കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിലാണ്. തൃശൂർ മെഡിക്കൽ കോളെജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here