മോദി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ നഷ്ടം പരിഹരിക്കാൻ പുതിയ സർക്കാർ കിണഞ്ഞു പരിശ്രമിക്കേണ്ടി വരുമെന്ന് ചിദംബരം

പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും ചേർന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്തെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം ആരോപിച്ചു.രാജ്യത്തെ ജിഡിപി നിരക്ക് ബിജെപി ഭരണത്തിൽ കുത്തനെ ഇടിഞ്ഞു. രൂപയുടെ നിരക്കിലും കുറവുണ്ടായി. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായതായും കാർഷിക വളർച്ചയിലും തിരിച്ചടി നേരിട്ടതായും ചിദംബരം ആരോപിച്ചു.
മോദി സർക്കാർ രാജ്യത്തിന്റെ സാമ്പത്തിക ഘടനയ്ക്ക് വരുത്തിവച്ച നഷ്ടം വളരെ വലുതാണ്. ഈ നഷ്ടം പരിഹരിക്കാൻ പുതിയതായി വരുന്ന സർക്കാർ കിണഞ്ഞു പരിശ്രമിക്കേണ്ടി വരുമെന്നും മുൻ കേന്ദ്ര ധനമന്ത്രി കൂടിയായ ചിദംബരം വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here