Advertisement

ഉന്നത നേതാക്കൾ തമ്മിലുള്ള വാക്ക് പോര് മുറുകുന്നു; മോദി ഒരേസമയം ദുര്യോദനനും ദുശ്ശാസനനും രാവണനും ആണെന്ന് മമതാ ബാനർജി; നരേന്ദ്രമോദി ദുര്യോദനനാണെന്ന് പ്രിയങ്കാ ഗാന്ധി

May 8, 2019
Google News 1 minute Read
political leaders statement against narendra modi

അഴിമതിക്കാരൻ നമ്പർ വൺ പരാമർശത്തിലെ കോൺഗ്രസ് ബിജെപി ഉന്നത നേതാക്കൾ തമ്മിലുള്ള വാക്ക് പോര് കനക്കുകയാണ്. തന്റെ പിതാവിനെ അഴിമതിക്കാരൻ എന്ന് വിളിച്ച നരേന്ദ്രമോദി ദുര്യോദനനാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വിമർശിച്ചു. മുൻ പ്രധാനമന്ത്രി മൻ മോഹൻസിംഗിനെ അപമാനിച്ച സഹോദരൻ രാഹുൽ ഗാന്ധിയെ കുറിച്ച് കൂടി പറയാൻ പ്രിയങ്ക തയ്യാറാകണമെന്ന് മുതിർന്ന ബിജെപി നേതാവ് സുഷമ സ്വരാജും ആവശ്യപ്പെട്ടു. അതേസമയം മോദി ഒരേസമയം ദുര്യോദനനും ദുശ്ശാസനനും രാവണനും ആണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിമർശിച്ചു.

കൊണ്ടും കൊടുത്തും മുന്നേറുകയാണ് കോൺഗ്രസ്സും ബി.ജെ.പി യും. തന്റെ പിതാവിനെതിരായ പരാമർശത്തിന് അതേ നാണയത്തിലാണ് കൊൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ മറുപടി. നരേന്ദ്രമോദിയെ അവർ ദുര്യോദനനോട് ഉപമിച്ചു. പഞ്ചാബിലെ അമ്പാലയില്രെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് പ്രിയങ്ക വിഷയത്തിലെ തന്റെ കടുത്ത അത്യപ്തി രൂക്ഷമായ ഭാഷയിലൂടെ വ്യക്തമാക്കിയത്.

Read Also : നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ പെരുമാറ്റച്ചട്ട ലംഘന പരാതി; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായവരെ കളിയാക്കുന്നതിലാണ് മോദി ഇപ്പോൾ ആനന്ദം കണ്ടെത്തുന്നു. തന്റെ പിതാവിനെ അപമാനിച്ച മോദി ചരിത്രം മനസ്സിലാക്കാതെയാണ് പെരുമാറുന്നത്. പ്രിയങ്കയ്ക്ക് ഉള്ള മറുപടി മുതിർന്ന നേതാവ് സുഷമ സ്വരാജിലൂടെ. ഓർഡിനൻസ് കീറിക്കളയണം എന്ന രാഹുൽ ഗാന്ധിയുടെ 2013 ലെ പരാമർശം അവർ ആയുധമാക്കി. മര്യാദയും മാന്യതയും പറയുന്ന പ്രിയങ്ക സ്വന്തം സഹോദരൻ മൻ മോഹൻസിംഗിനെ അപമാനിച്ചതിനെ കുറിച്ച് കൂടി സംസാരിക്കണമെന്ന് സുഷമ സ്വരാജ് ട്വിറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എതിരായ വിമർശനങ്ങൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ശക്തമാക്കി. ഒരേസമയം മോദിയെ ദുര്യോധനനോടും ദുശ്ശാസനനോടും രാവണനോടും ഉപമിച്ചായിരുന്നു മമതയുടെ തിരിച്ചടി.

തന്റെ പാർട്ടി അഴിമതി നടത്തിയ പണംകൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിന് ജനാധിപത്യ പരമായി തിരിച്ചടിയാണ് അഭികാമ്യമെന്നും അവർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here