Advertisement

നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ പെരുമാറ്റച്ചട്ട ലംഘന പരാതി; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

May 8, 2019
Google News 1 minute Read

നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ മാതൃക പെരുമാറ്റ ചട്ട ലംഘന പരാതികളിൽ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കോൺഗ്രസിന്  വേണ്ടി സിറ്റിംഗ് ലോക്‌സഭാംഗം കൂടിയായ സുസ്മിത ദേവ് ആണ് ഹർജിക്കാരി. മോദിയും അമിത്ഷായും നടത്തിയതിന് സമാനമായ പ്രസ്താവനകൾ നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ചതായാണ് കോൺഗ്രസിന്റെ പ്രധാനവാദം.

അതേസമയം നമ്പർവൺ അഴിമതിക്കാരൻ രാജീവ് ഗാന്ധിയാണെന്ന പരാമർശ വിഷയത്തിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്  ക്ലീൻ ചിറ്റ് നൽകി.

‘ഒരേ ആരോപണം; യോഗിക്ക് എതിരെ നടപടി, മോദിക്കും ഷാക്കും ക്‌ളീൻ ചിറ്റ്’ ഇതാണ് കോൺഗ്രസ് നൽകിയ ഹർജിയുടെ ഉള്ളടക്കം. നരേന്ദ്രമോദിയക്കും അമിത്ഷായ്ക്കുമെതിരായ പരാതികളെ പരിഗണിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസ്വാഭാവിക ശൈലിയെ ആണ് കോൺഗ്രസ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്.

Read Also : ‘രാജ്യത്തെ കാവൽക്കാരൻ കള്ളൻ തന്നെ’; നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരുവരെയും തുടർച്ചായി കുറ്റവിമുക്തരാക്കുന്നു. യോഗി ആദിത്യനാഥ്, മായാവതി, മേനക ഗാന്ധി, പ്രഗ്യ സിങ് താക്കൂർ എന്നിവർക്ക് എതിരെ എടുത്ത നടപടികളുടെ ഉത്തരവുകളാണ് ഉദാഹരണമായി സത്യവാങ്മൂലത്തിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടിയത്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ മാതൃക പെരുമാറ്റ ചട്ട ലംഘന പരാതികളിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടിയുടെ ഉത്തരവുകളും കോൺഗ്രസ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുക.

അതേസമയം പ്രധാനമന്ത്രിക്കെതിരായ് കോൺഗ്രസ് നൽകിയ മറ്റൊരു പരാതി കൂടി തെരഞ്ഞെടുപ്പ് കമ്മീഷൻ തീർപ്പാക്കി. മരിക്കുന്ന സമയത്ത് രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരൻ ആയിരുന്നു എന്ന പരാമർശത്തിനെതിരായ പരാതിയിലാണ് ക്ലീൻ ചിറ്റ്. പ്രസ്താവന മാത്യകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനം അല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here