Advertisement

‘ചൗക്കിദാൻ ചോർ ഹേ’ പരാമർശം; മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി വീണ്ടും സത്യവാങ്മൂലം സമർപ്പിച്ചു

May 8, 2019
Google News 0 minutes Read

കോടതിയലക്ഷ്യക്കേസിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും സത്യവാങ്മൂലം സമർപ്പിച്ചു. ചൗക്കിദാൻ ചോർ ഹേ പരാമർശത്തിൽ മാപ്പ് പറഞ്ഞാണ് രാഹുൽ സത്യവാങ്മൂലം സമർപ്പിച്ചത്. രാഹുലിന്റെ സത്യവാങ്മൂലം കോടതി നാളെ പരിഗണിക്കും.

കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ഖേദം പ്രകടിപ്പിച്ച് രാഹുൽ സത്യവാങ്മൂലം നൽകിയെങ്കിലും കോടതി അത് നിരാകരിക്കുകയായിരുന്നു. തുടർന്നാണ് നിരുപാധികം മാപ്പ് പറഞ്ഞുള്ള പുതിയ സത്യവാങ്മൂലം രാഹുൽ സമർപ്പിച്ചത്. കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ അഭ്യർത്ഥിച്ചു.

റഫാൽ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്റെ പരാമർശം. കാവൽക്കാരൻ കള്ളനാണെന്ന് കോടതി കണ്ടെത്തിയെന്നായിരുന്നു രാഹുൽ പറഞ്ഞത്. കോടതി അങ്ങനെ അഭിപ്രായപ്പെട്ടിട്ടില്ലെന്നും, രാഹുലിന്റെ പ്രസ്താവന കോടതി അലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീംകോടതിയിൽ കോടതി അലക്ഷ്യ ഹർജി നൽകിയത്.

ഹർജി പരിഗണിച്ചപ്പോൾ, പ്രസംഗത്തിൽ കോടതിയെ പരാമർശിച്ചത് തെറ്റായിപ്പോയെന്നും, ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിച്ച് രാഹുൽഗാന്ധി സത്യവാങ്മൂലം സമർപ്പിച്ചതായും രാഹുലിന്റെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടി. രാഹുൽ രണ്ട് സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും രണ്ടിലും ഖേദം പ്രകടിപ്പിക്കുന്നു എന്ന ഒറ്റ വാക്കുമാത്രമേ ഉള്ളൂവെന്ന് മീനാക്ഷി ലേഖിയുടെ അഭിഭാഷകയായ രുചി കോഹ് ലി ചൂണ്ടിക്കാട്ടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here