Advertisement

നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് രക്തംകൊണ്ട് കത്തെഴുതി യുവാവ്

May 8, 2019
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് രക്തംകൊണ്ട് കത്തെഴുതി യുവാവ്. അമേഠിയിൽ നിന്നുള്ള മനോജ് കശ്യപ് എന്ന യുവാവാണ് മോദിക്കെതിരെ രക്തംകൊണ്ട് കത്തെഴുതിയത്. പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനമാണ് മനോജ് ഉന്നയിച്ചിരിക്കുന്നത്. ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള അഭിപ്രായങ്ങൾ പറയുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന് നരേന്ദ്രമോദിയോട് ആവശ്യപ്പെടണമെന്ന് മനോജ് കത്തിൽ ആവശ്യപ്പെടുന്നു.

മുൻപ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയ്‌ക്കെതിരായ പ്രസ്താവന അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് മനോജ് കത്തിൽ പറയുന്നു. അമേഠിക്കാരെ സംബന്ധിച്ച് രാജീവ് ഗാന്ധിയ്‌ക്കെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നവർ അദ്ദേഹത്തെ കൊലപ്പെടുത്തിയവർക്കൊപ്പം നിൽക്കുന്നവരും അവരെ പിന്തുണയ്ക്കുന്നവരുമാണ്. ഇന്ത്യയിലെ ജനങ്ങളുടെ മനസിൽ ഇപ്പോഴും രാജീവ് ഗാന്ധിയുണ്ട്. അമേഠിയിലെ ജനങ്ങൾ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. മുൻ പ്രധാനമന്ത്രിക്കെതിരെ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തരുതെന്നും മനോജ് കത്തിൽ പറയുന്നു.


ഉത്തർപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് ഒന്നാം നമ്പർ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്ന് മോദി പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ പിതാവ് മിസ്റ്റർ ക്ലീൻ ആണെന്നാണ് അദ്ദേഹത്തിന്റെ സേവകർ വാഴ്ത്തിയതെന്നും എന്നാൽ ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചതെന്നുമായിരുന്നു മോദി പറഞ്ഞത്. ഇതിനെതിരെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here