Advertisement

തൃശൂർ പൂരം പ്രതിസന്ധിയിലാക്കുന്ന നിലപാട് സർക്കാരിൽ നിന്നുണ്ടാകില്ലെന്ന് മന്ത്രി സുനിൽകുമാർ

May 8, 2019
Google News 1 minute Read
VS SUNIL KUMAR

തൃശൂർ പൂരത്തിനടക്കം ഉത്സവങ്ങൾക്ക് ആനകളെ വിട്ടുനൽകേണ്ടെന്ന ആന ഉടമകളുടെ തീരുമാനം ദൗർഭാഗ്യകരമാണെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ. ആന ഉടമ ഫെഡറേഷൻ തീരുമാനം പിൻവലിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ചർച്ചകൾക്കായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.ആവശ്യമെങ്കിൽ ദേവസ്വം മന്ത്രി ആന ഉടമ ഫെഡറേഷനുമായി ചർച്ച നടത്തുമെന്നും സുനിൽ കുമാർ വ്യക്തമാക്കി.

Read Also; ഉത്സവങ്ങൾക്ക് ആനകളെ വിട്ട് നൽകില്ല: ആന ഉടമകളുടെ സംഘടന

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് ഹൈക്കോടതിയിൽ നിലനിൽക്കുന്ന വിഷയമാണ്.കോടതി വിധി നടപ്പിലാക്കാൻ സർക്കാരും ജില്ലാ ഭരണകൂടവും ബാധ്യസ്ഥരാണ്. ഉത്സവങ്ങളെ അട്ടിമറിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല.തൃശൂർ പൂരം പ്രതിസന്ധിയിലാക്കുന്ന നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മന്ത്രി വി.എസ് സുനിൽ കുമാർ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here