തൃശൂർ വോട്ട് ക്രമക്കേട് ആരോപണം; ഗുരുതരമായ വിഷയമെന്ന് വിഎസ് സുനിൽ കുമാർ; കളക്ടർ നൽകിയത് വിചിത്ര മറുപടിയെന്ന് ജോസഫ് ടാജറ്റ്

തൃശൂർ വോട്ട് ക്രമക്കേടിൽ വീട്ടമ്മയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് മുൻ മന്ത്രി വിഎസ് സുനിൽ കുമാറും ജോസഫ് ടാജറ്റും. ഗുരുതരമായ വിഷയമാണെന്ന് വിഎസ് സുനിൽ കുമാർ ട്വന്റിഫോറിനോട് പ്രതികരിച്ചു. ഫ്‌ളാറ്റിൽ വളരെ വിശദമായ പരിശോധന നടത്തിയിരുന്നു. സപ്ലിമെന്ററി ചേർക്കാനുള്ള സമയത്താണ് വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചിരിക്കുന്നതെന്ന് സുനിൽ കുമാർ പറയുന്നു. ബിഎൽഒമാർ വഴി പലയിടത്തും വോട്ട് ചേർത്തെന്ന് അദേഹം പറഞ്ഞു.
ഇൻലൻഡ് ഉദയ എന്ന ഫ്‌ളാറ്റിൽ 91 വോട്ടുകൾ ചേർത്തിയതായി പരാതി നൽകിയിരുന്നു. എന്നാൽ രേഖകൾ ഹാജരാക്കിയതുകൊണ്ടാണ് വോട്ട് ചേർത്തതെന്നാണ് മറുപടി ലഭിച്ചതെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു. എന്നാൽ അടിസ്ഥാന രേഖകളല്ലായിരുന്നു അവർ ഹാജരാക്കിയിരുന്നതെന്ന് അദേഹം പറഞ്ഞു.
വോട്ട് ചെയ്ത സമയത്ത് പരാതി നൽകിയെങ്കിലും വിചിത്ര മറുപടിയാണ് ലഭിച്ചതെന്ന് വിഎസ് സുനിൽ കുമാർ പറയുന്നു. വോട്ടർ പട്ടികയിൽ വോട്ട് ചേർത്ത് കഴിഞ്ഞാൽ വോട്ട് ചെയ്യുകയെന്നത് അവകാശമെന്നായിരുന്നു ലഭിച്ച മറുപടിയെന്ന് അദേഹം പറഞ്ഞു. വളരെ ഗഗുരുതരമായ വിഷയമാണിതെന്നും തങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞ. ആയിരം പരാതികൾ തൃശൂരിൽ ഉണ്ട്. ബിജെപിക്കാർ അവരുടെ പലയിടങ്ങളിലുള്ള വോട്ടർമാരെ തൃശൂരിലേക്ക് കൊണ്ടുവന്ന് കള്ള മേൽവിലാസം ഉണ്ടാക്കി ഇഷ്ടംപോലെ വോട്ട് ചേർത്തുവെന്നത് വസ്തുതയാണെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു.
വിഷയത്തിൽ പരാതി നൽകുകയും കളക്ടറുമായി ബന്ധപ്പെടുകയും ചെയ്തിരുന്നതായി തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ട്വന്റിഫോറിനോട് പറഞ്ഞു. കളക്ടർ നൽകിയ മറുപടി വിചിത്രമായിരുന്നു. പട്ടികയിൽ പേര് വന്നാൽ പിന്നെ മറ്റൊന്നും ചെയ്യാൻ പറ്റില്ലെന്നായിരുന്നു കളക്ടർ നൽകിയ മറുപടിയെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. നിരവധി പാരതികൾ വിഷയത്തിൽ ഉന്നയിച്ചിരുന്നു. മണ്ഡലത്തിന് പുറത്തുള്ളവരെയാണ് വോട്ട് ചേർത്തിരിക്കുന്നതെന്ന് അദേഹം ആരോപിച്ചു. ബിഎൽഒമാരുടെ വോട്ട് ചേർക്കൽ നടപടികൾ വിശദമായി അന്വേഷിക്കണമെന്ന് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.
Story Highlights : VS Sunil Kumar& Joseph Tajet reacts in voter list irregularity in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here