വിന്‍ഡോസ് ഫോണുകളില്‍ നിന്നും വാട്‌സ് ആപ്പ് പിന്‍മാറുന്നു…!

വിന്‍ഡോസ് ഫോണുകളില്‍ നിന്നും വാട്‌സ് ആപ്പ് പിന്‍മാറുന്നു. 2019 ഡിസംബര്‍ 31 ഓടെ
വിന്‍ഡോസ് ഫോണുകളില്‍ നിന്ന് വാട്‌സ് പൂര്‍ണമായും പിന്‍ വലിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബ്ലാക്ക് ബെറി, സിംബിയന്‍ ഫോണുകളില്‍ നിന്നും വാട്ട്‌സ്ആപ്പ് പിന്‍മാറിയിരുന്നു. വാട്ട്‌സ്ആപ്പിന്റെ ബ്ലോഗ് പോസ്റ്റിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
2020 ഫെബ്രുവരി ഒന്നു മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 നും അതിനു മുന്‍പുള്ള ഒഎസ് പതിപ്പുകളിലുള്ള സേവനവും വാട്‌സ് ആപ്പ് അവസാനിപ്പിക്കും. പഴയ മോഡലില്‍ ആപ്പ നിലനിര്‍ത്താന്‍ വേണ്ടി വരുന്ന കാലതാമസവും അപ്‌ഡേഷനിലെടുക്കുന്ന കാലതാമസവുമാണ് വിന്‍ഡോസ് ഫോണുകളില്‍ നിന്നും പിന്മാറാന്‍ വാട്‌സ് ആപ്പ് അധികൃതരെ പ്രേരിപ്പിക്കുന്നത്.
ഇതിനൊപ്പം ഐഒഎസ് 7 നിന്‍ നിന്നും ഐഫോണുകളില്‍ നിന്നും വാട്‌സ് ആപ്പ് പിന്മാറും. 2009 ല്‍ വാട്‌സ് ആപ്പ് സേവനം ആരംഭിക്കുമ്പോള്‍ ശതമാനം പേര്‍ മാത്രമാണ് ആന്‍ഡ്രോയ്ഡില്‍ വാട്‌സാപ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് 70ശതമാനം ആളുകളും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here