ഏത് റോളിലും ഗംഭീരം; താൻ ഫഹദിന്റെ ആരാധകനെന്ന് ദംഗൽ സംവിധായകൻ

നടൻ ഫഹദ് ഫാസിലിനെ പുകഴ്ത്തി ദംഗൽ സംവിധായകൻ നിതേഷ് തിവാരി. കണ്ടെത്താൻ അല്പം വൈകിയെങ്കിലും താനിപ്പോൾ ഫഹദിൻ്റെ ആരാധകനായി എന്നാണ് നിതേഷ് വെളിപ്പെടുത്തിയത്. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പരമർശം.
“കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം, സൂപ്പര്‍ ഡീലക്‌സ്, ഞാന്‍ പ്രകാശന്‍. ഏത് റോളിലും ഫഹദ് ഫാസില്‍ അതിഗംഭീര പ്രകടനമാണ്. അദ്ദേഹത്തെ കണ്ടെത്താന്‍ അല്‍പ്പം വൈകിയെങ്കിലും കടുത്ത ആരാധകനാക്കിക്കളഞ്ഞു. ഇനിയും അതിശയിപ്പിക്കുന്ന പ്രകടനങ്ങളുമായി രസിപ്പിക്കൂ സഹോദരാ”- അദ്ദേഹം പറഞ്ഞു.
നിതേഷിൻ്റെ ട്വീറ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായി. ഒപ്പം, ഫഹദിൻ്റെ മറ്റു സിനിമകൾ കൂടി ആളുകൾ പരിചയപ്പെടുത്തിയതോടെ അതും കാണാമെന്നായി നിതേഷിൻ്റെ മറുപടി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും അന്നയും റസൂലും, ഇയ്യോബിന്റെ പുസ്തകം, ടേക്ക് ഓഫ്, 22 ഫിമെയില്‍ കോട്ടയം തുടങ്ങിയ സിനിമകളാണ് പലരും നിർദ്ദേശിച്ചത്.
സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച ചില്ലര്‍ പാര്‍ട്ടിയാണ് നിതേഷ് തിവാരിയുടെ ആദ്യ സിനിമ. ഈ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ഭൂത് നാഥ് റിട്ടേണ്‍സ് എന്ന പൊളിറ്റിക്കല്‍ കോമഡി സിനിമ പിന്നീട് ചെയ്‌തെങ്കിലും വലിയ വിജയമായില്ല. ആഗോള ബോക്‌സ് ഓഫീസില്‍ രണ്ടായിരം കോടി പിന്നിട്ട ദംഗൽ എന്ന സിനിമയാണ് പിന്നീട് നിതേഷ് തിവാരി ഒരുക്കിയത്.
#KumbalangiNights #MaheshintePrathikaram #SuperDeluxe #NjanPrakashan Fahadh Faasil is terrific in whatever role he plays. Discovered him a bit late but a big FAN now. Please keep entertaining us with your superb work brother.#FahadhFaasil
— Nitesh Tiwari (@niteshtiwari22) May 8, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here