തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം നടക്കുന്നു; കെ.സുരേന്ദ്രൻ

തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ഏതാനും മണിക്കൂർ മാത്രമാണ് സംഘാടകർ ആവശ്യപ്പെടുന്നത്. പൂരത്തിന്റെ പകിട്ട് വർധിപ്പിക്കുന്നതാണ് രാമചന്ദ്രന്റെ സാന്നിദ്ധ്യം.ഇപ്പോഴത്തെ വിവാദത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വോട്ട് വാങ്ങിയ ശേഷം മന്ത്രി സുനിൽകുമാർ വിഷയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. അടിയന്തരമായി പ്രശ്‌നം പരിഹരിക്കാൻ നടപടികളുണ്ടാകണം. ശബരിമലയുടെ തുടർച്ചയാണോ ഇതെന്ന് സംശയിക്കുന്നതായും വിശ്വാസികളെ വെല്ലുവിളിക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here