Advertisement

ആനയ്ക്ക് പകരം എഴുന്നള്ളിച്ചത് ‘ആനവണ്ടിയെ’; കൊട്ടാരക്കരയിലെ ഒരു ഉത്സവ കാഴ്ച

May 9, 2019
Google News 0 minutes Read

ആനക്ക് പകരം എഴുന്നള്ളിച്ചത് ആനവണ്ടിയെ. കൊട്ടാരക്കരയിലായിരുന്നു കെഎസ്ആർടിസി ബസിനെ ആനയ്ക്ക് പകരം എഴുന്നള്ളിച്ച കൗതുക കാഴ്ച അരങ്ങേറിയത്. ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര മഹോത്സവത്തോടനുബന്ധിച്ചായിരുന്നു സംഭവം.

കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോയിലെ മൊബൈൽ വർക്ക് ഷോപ്പാണ് ഉത്സവത്തിന് ബസിനെ എഴുന്നള്ളിച്ചത്. നെറ്റിപ്പട്ടം കെട്ടിച്ച് പൂമാലയും തോരണങ്ങളും ബലൂണുകളുമൊക്കെയായി അലങ്കരിച്ച് ഗജരാജപ്രൗഢിയോടെയായിരുന്നു ആനവണ്ടി എത്തിയത്. ആനവണ്ടി എഴുന്നള്ളിപ്പ് കാണാൻ നിരവധിയാളുകളാണ് റോഡിനിരുവശവും തടിച്ചുകൂടിയത്.

കൊട്ടാരക്കര കെഎസ്ആർടിസി വർഷം തോറും ഉത്സവാഘോഷങ്ങളുടെ ഭാഗമാകാറുണ്ട്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണ് ആനവണ്ടിയെ ആനയാക്കി എഴുന്നള്ളിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here