പിവി അൻവറിനെതിരെ നിയമ നടപടി വേണ്ടെന്ന് സിപിഐ സംസ്ഥാന നിർവാഹക സമിതി

നിലമ്പൂർ എംഎൽഎയും പൊന്നാനിയിലെ ഇടതു സ്ഥാനാർഥിയുമായ പിവി അൻവറിനെതിരെ നിയമ നടപടി വേണ്ടെന്ന് സിപിഐ സംസ്ഥാന നിർവാഹക സമിതി. മാനനഷ്ടകേസ് നൽകണമെന്ന മലപ്പുറം ജില്ലാ കൗൺസിലിന്റെ ആവശ്യം നിർവാഹക സമിതി തള്ളി. വയനാടൊഴികെ സിപിഐ മത്സരിച്ച സംസ്ഥാനത്തെ 3 മണ്ഡലങ്ങളിൽ ജയിക്കുമെന്നും യോഗം വിലയിരുത്തി.
വയനാട്ടിലെ ഇടതു സ്ഥാനാർത്ഥി പി പി സുനീറിനെ അധിക്ഷേപിച്ച പൊന്നാനിയിലെ ഇടതു സ്ഥാനാർത്ഥി പി വി അൻവറിനെതിരെ നിയമയുദ്ധത്തിന് സി പി ഐ യില്ല. സുനീർ ലീഗിൽ പോകും , 2011 ൽ ഏറനാട്ടിൽ തന്റെ സ്ഥാനാർഥിയാക്കാതിരിക്കാൻ ലീഗിൽ നിന്ന് സി പി തെ ജില്ലാ നേതൃത്വം 25 ലക്ഷം രൂപ വാങ്ങി എന്നിങ്ങനെ പോയി അൻവറിന്റെ ആരോപണങ്ങൾ . അൻവറിനെതിരെ മാനനഷ്ടക്കേസ് നൽകണമെന്നായിരുന്നു സിപി ഐമലപ്പുറം ജില്ലാ കൗൺസിലിന്റെ ആവശ്യം.
Read Also : പിവി അൻവർ എംഎൽഎക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും
അൻവറിന്റെ പരാമർശങ്ങളെ സി പി എം തള്ളിയ സാഹചര്യത്തിൽ കേസിന്റെ ആവശ്യമില്ലെന്നായിരുന്ന സി പി ഐ നിർവാഹക സമിതിയുടെ വിലയിരുത്തൽ. സംസ്ഥാനത്ത് സി പി ഐ മത്സരിച്ച 4 മണ്ഡലങ്ങളിൽ വയനാട് ഒഴികെ മറ്റു മൂന്നു മണ്ഡലങ്ങളിലും ജയിക്കുമെന്നാണ് നിർവാഹക സമിതി വിലയിരുത്തൽ. കുന്നത്തുനാട് നിലം നികത്തൽ , ചൂർണി ക്കര വ്യാജരേഖ വിഷയങ്ങളിൽ വിശദ ചർച്ചയുണ്ടായില്ല. റവന്യൂ വകുപ്പ് നടപടികളിൽ യോഗം സംതൃപ്തി രേഖപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here