Advertisement

പിവി അൻവർ എംഎൽഎക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

February 14, 2019
Google News 0 minutes Read
pv anwar pv anwar MLA ditched election commission by giving false statements PV Anwar gets letter from speaker again

പി വി അൻവർ എംഎൽഎക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. മംഗലാപുരത്തെ ക്വാറിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെ കേസിലാണ് ഇപ്പോള്‍ കോടതി നിര്‍ദേശം.

ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ഇപ്പോള്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട്  ഹൈക്കോടതിയില്‍ഹര്‍ജി നല്‍കിയിരുന്നു. മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. മഞ്ചേരി സിഐക്കായിരുന്നു കേസ് അന്വേഷണത്തിന്‍റെ ആദ്യ ചുമതല.

രാഷ്ട്രീയ സമ്മർദം മൂലം മഞ്ചേരി പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ ഹര്‍ജി നല്‍കിയത് . ഹർജിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here