Advertisement

ചികിത്സ കഴിഞ്ഞ് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീണ്ടും ജയിലിലേക്ക്

May 9, 2019
1 minute Read

ഹൃദ്രോഗ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീണ്ടും ജയിലിലേക്ക്.
അഴിമതിക്കേസില്‍ പാകിസ്ഥാനിലെ കോട് ലക്പത് ജയിലില്‍ കഴിയുന്ന നവാസ് ഷരീഫിന് ഹൃദ്രോഗ സസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോടതി ആറാഴ്ചത്തെ ജാമ്യം അനുവദിച്ചിരുന്നു. രാജ്യം വിടരുതെന്ന വ്യവസ്ഥയിലാണ് കോടതി കഴിഞ്ഞ മാര്‍ച്ച് 26ന് ഷെരീഫിന് ജാമ്യം അനുവദിക്കുന്നത്.

എന്നാല്‍, ആരോഗ്യനില ഗുരുതരമാമെന്ന് കാണിച്ച് ഷെരീഫ് വിദഗ്ദ ചികിത്സയ്ക്ക് ലണ്ടനില്‍ പോകാന്‍ അനുവദിക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കോടതി ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് നവാസ് ഷെരീഫ് കോട് ലക്പത് ജയിലിലേക്ക് തന്നെ തിരികെ എത്തിയത്.മകള്‍ മറിയത്തിന്റെയും സഹോദരപുത്രന്‍ ഹംസയുടെയും നേതൃത്വത്തില്‍ നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനമായി ഷെരീഫിനെ അനുഗമിച്ചു.നിലവില്‍, അല്‍-അസീസിയ സ്റ്റീല്‍ മില്‍ അഴിമതിക്കേസിലെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ഷെരീഫ് തടവു ശിക്ഷ അനുഭവിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top