കൊച്ചിയിൽ വൻ സ്വർണ കവർച്ച; ആലുവ എടയാറിലെ സ്വർണ കമ്പനിയിലേക്ക് കൊണ്ടുവന്ന 20 കിലോ സ്വർണം കവർന്നു

കൊച്ചിയിൽ വൻ സ്വർണ കവർച്ച. എറണാകുളത്ത് നിന്നും കാറിൽ ആലുവ എടയാറിലെ സ്വർണ കമ്പനിയിലേക്ക് കൊണ്ടുവന്ന 25 കിലോ സ്വർണം ആണ് കവർന്നത് കാറിന്റെ പിന്നിൽ ബൈക്കിൽ എത്തിയ രണ്ടു പേരാണ് സ്വർണം കവർന്നു കടന്നത്.
6 കോടി രൂപയുടെ സ്വർണമാണ് കവർന്നത്.എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന്
എടയാറിലെ സ്ഥാപനത്തിയ്ക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്ന സ്വർണമാണിത്. സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.
Read Also : തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കിലോ സ്വർണവുമായി കരാർ ജീവനക്കാരൻ പിടിയിൽ
കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു. സംഭവ സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകരെ എടയാറിലെ സ്വകാര്യ സ്ഥാപന അധികൃതർ തടഞ്ഞു. ഇsയാറിലെ സി.ആർ.ജി മെറ്റലേഴ്‌സ് സ്ഥാപനത്തിലെ ജീവനാക്കാരെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ്
നിഗമനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here