വ്യോമയാന അതിർത്തി ലംഘിച്ച് പാക്കിസ്ഥാനിൽ നിന്നെത്തിയ ചരക്ക് വിമാനം വ്യോമസേന തടഞ്ഞു

പാക്കിസ്ഥാനിൽ നിന്ന് വ്യോമയാന അതിർത്തി ലംഘിച്ചെത്തിയ ചരക്ക് വിമാനം വ്യോമസേന തടഞ്ഞു. കറാച്ചിയിൽ നിന്ന് ഡൽഹിലേക്ക് പോകുകയായിരുന്ന ജോർജിയൻ ചരക്ക് വിമാനമാണ് ജയ്പൂരിൽ വ്യോമസേനയുടെ ആവശ്യപ്രകാരം ഇറക്കിയത്.
IAF Sukhois intercept Georgian Antonov cargo plane trespassing into Indian territory from Pakistan
Read @ANI Story | https://t.co/gid3OEBX66 pic.twitter.com/HTGxutOGE2
— ANI Digital (@ani_digital) May 10, 2019
#WATCH: Indian Air Force fighter jets force an Antonov AN-12 heavy cargo plane coming from Pakistani Air space to land at Jaipur airport. Questioning of pilots on. pic.twitter.com/esuGbtu9Tl
— ANI (@ANI) May 10, 2019
വിമാനപാതയിൽ നിന്നു മാറി വിമാനം സഞ്ചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടയുടൻ വിമാനം അടിയന്തരമായി നിലത്തിറക്കാൻ വ്യോമസേന ആവശ്യപ്പെടുകയായിരുന്നു. വിമാനത്തിലെ പൈലറ്റുമാരെയും ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്തു വരുകയാണെന്നും വിമാനം വഴി തെറ്റിവന്നതാകാമെന്നാണ് പ്രാഥമിക നിഗമനമെന്നും വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here