Advertisement

പൊലീസ് ബാലറ്റ് തിരിമറി; രമേശ് ചെന്നിത്തല ഹൈക്കോടതിയിലേയ്ക്ക്

May 10, 2019
0 minutes Read
ramesh chennithalaa

സംസ്ഥാനത്തെ പൊലീസ് സേനയിലെ പോസ്റ്റൽ വോട്ടിൽ വ്യാപകമായ തിരിമറിയുണ്ടായെന്ന് വ്യക്തമായ സാഹചര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും.പോസ്റ്റൽ വോട്ടുകൾ മുഴുവൻ റദ്ദാക്കുക, സംസ്ഥാന ഇലക്ടറൽ ഓഫീസറുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാർക്കുംഫെസിലിറ്റേഷൻ സെന്റർ വഴി വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുക.

പൊലീസുകാരുടെ പോസ്റ്റൽ വോട്ടിലെ തിരിമറി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മൂന്ന് കത്തുകളാണ് സംസ്ഥാന ഇലക്ട്രറൽ ഓഫീസർക്ക് നൽകിയത്. ആദ്യം നൽകിയ കത്ത് സംസ്ഥാന ഇലക്ട്രറൽ ഓഫീസർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയെങ്കിലും പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി അതിന്മേൽ നടപടി അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് മാധ്യമങ്ങളിലൂടെ തിരിമറിപുറത്തുവന്നപ്പോൾ ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വീണ്ടും രണ്ട് കത്തുകൾ കൂടി നൽകി.

ക്രമക്കേട് ബോധ്യപ്പെട്ട ഇലക്ട്രറൽ ഓഫീസർ കേസ് എടുത്ത് അന്വേഷിക്കാൻ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. വോട്ടെണ്ണാൻ 12ദിവസം മാത്രം ശേഷിക്കെ അന്വേഷണം നീണ്ടുപോകുകയും കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുള്ളതുകൊണ്ടുമാണ് താൻ കോടതിയെ സമീപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

താൻ ആദ്യം നൽകിയ കത്ത് അവഗണിച്ചതാണ് പ്രശ്‌നങ്ങൾ ഇത്രത്തോളംവഷളാകാൻ കാരണം. അന്ന് നൽകിയ കത്തിൽ കഴമ്പില്ലെന്ന് മടക്കിയ അതേ പൊലീസ് മേധാവിയുടെ കീഴിൽ തന്നെയാണ്ഇപ്പോൾ തിരിമറിക്കേസ് അന്വേഷിക്കുന്നത് എന്നതിനാൽ അത്അട്ടിമറിക്കപ്പെടാനുള്ളസാധ്യതയേറെയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top