വിദേശികളുടെ കൊഴിഞ്ഞു പോക്ക് സൗദി മത്സ്യവിപണിയെ ഉലയ്ക്കുന്നു

വിദേശികളുടെ കൊഴിഞ്ഞ് പോക്ക് സൗദിയിലെ മത്സ്യ വിപണിയെ സാരമായി ബാധിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മത്സ്യ വിപണി ഇപ്പോള്‍ അത്ര സജീവമല്ലെന്നും മത്സ്യ ലഭ്യത കുറഞ്ഞതും വിദേശി കുടുംബങ്ങളുടെ കൊഴിഞ്ഞു പോക്കുമാണ് ഇതിന് പ്രധാന കാരണമെന്നും ഈ രംഗത്ത് ഉള്ളവര്‍ പറയുന്നു.
മാര്‍ക്കറ്റുകളിലേക്ക് ആവശ്യമായ മല്‍സ്യം കിട്ടാത്തതും മറ്റൊരു കാരണമാണ് .ഇതോടെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന മത്സ്യത്തിനാകട്ടെ പൊള്ളുന്ന വിലയും . ഇത് വാങ്ങാനാണെങ്കില്‍ സാധാരണക്കാര്‍ തയ്യറാകുന്നുമില്ല .. മലയാളികളുടെ ഇഷ്ട ഇനങ്ങളായ മത്തി, അയല എന്നിവയുടെ ലഭ്യതയിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നല്ല കുറവുണ്ടായിട്ടുണ്ട്. സുലഭമായി ലഭിച്ചിരുന്ന ഇത്തരം ഇനങ്ങളുടെ വരവ് കുറഞ്ഞതും വില കൂടിയതും കാരണം മത്സ്യം വാങ്ങാതെ ഉപഭോക്താക്കള്‍ മടങ്ങുന്ന അവസ്ഥയാണിപ്പോള്‍ . എന്നാല്‍ റമദാന്‍ കാലമായതോടെ വിപണിയില്‍ കൂടുതല്‍ ഉണര്‍വുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here