ചിലർക്ക് ഇത് പിങ്ക് നിറം, ചിലർക്ക് ചാര നിറം; എന്തുകൊണ്ടാണ് ഒരേ ഷൂ രണ്ട് നിറത്തിൽ കാണുന്നത് ? ഉത്തരം ഇതാണ്

ഈ അടുത്ത ദിവസങ്ങളിലായി ഫേസ്ബുക്ക് ന്യൂസ്ഫീഡിലും, ട്വിറ്ററിലും, ഇൻസ്റ്റഗ്രാമിലുമെല്ലാം നിറഞ്ഞത് ഒരു ഷൂവിന്റെ ചിത്രമായിരുന്നു. ചിലർക്കിത് പിങ്ക് നിറത്തിലുള്ളതായി തോന്നിയപ്പോൾ, മറ്റ് ചിലർക്കിത് ചാര നിറമായിരുന്നു.
ഇന്റർനെറ്റ് ലോകം മുഴുവൻ അങ്ങനെ ഷൂവിന്റെ നിറത്തെ ചൊല്ലി രണ്ട് ചേരിയിലായി. എങ്ങനെയാണ് ചാര നിറത്തിലുള്ള ഷൂവിനെ പിങ്ക് എന്ന് പറയാൻ കഴിയുന്നതെന്ന് ഒരുകൂട്ടരും, നേരെ തിരിച്ച് മറ്റ് കൂട്ടരും ചേദിച്ച് പരസ്പരം തർക്കിച്ചുകൊണ്ടിരുന്നു.
Read Also : ഈ ഓഡിയോ സന്ദേശത്തിൽ കേൾക്കുന്നതെന്ത് ? രണ്ട് പക്ഷം പിടിച്ച് ജനം; നിഗൂഡതയൊളിപ്പിച്ച ആ ഓഡിയോ കേട്ട് നോക്കൂ
ഒടുവിൽ ഇതിന് ഉത്തരമെന്ന തരത്തിൽ വ്യാജ വിശദീകരണങ്ങൾ വരെ പുറത്തുവന്നുതുടങ്ങി. ഇടത് തലച്ചോറ് കൂടുതലായി ഉപയോഗിക്കുന്നവർക്ക് ചാര നിറത്തിലായിരിക്കും ഷൂ കാണുകയെന്നും, വലത് തലച്ചോറ് ഉപയോഗിക്കുന്നവർക്ക് പിങ്ക് നിറത്തിലായിരിക്കും കാണുകയെന്നും വിശദീകരണങ്ങൾ വന്നു.
എന്നാൽ സത്യത്തിൽ രണ്ട് നിറം കാണാനുള്ള കാരണം ഇതാണ് :
ഒരു നിറം മനസ്സിലാക്കണമെങ്കിൽ അതിന്റെ പശ്ചാത്തലത്തിൽ എന്ത് നിറമാണെന്നും തലച്ചോർ പരിഗണിക്കുമെന്ന് നെബ്രാസ്‌ക മെഡിക്കൽ സെന്ററിലെ ഒപ്താമോളജി ആന്റ് വിഷ്വൽ സയൻസസ് പ്രൊഫസർ വാലി തൊറേസൺ പറയുന്നു.
Read Also : ഈ ചിത്രത്തില്‍ ഒരു പാമ്പുണ്ട്. കണ്ടോ?
തലച്ചോറ് പശ്ചാത്തലത്തിൽ നീല നിറമാണ് എന്ന സന്ദേശം നൽകുന്നത് കൊണ്ടാണ് ചിലർക്ക് ഷൂവിന്റെ നിറം പിങ്കായി തോന്നുന്നത്. എന്നാൽ തലച്ചോറ് പശ്ചാത്തല നിറം വെള്ളയാണെന്ന സന്ദേശം നൽകുന്നവർക്ക് ഇത് ചാര നിറമായി കാണും.
87 ശതമാനം പേരും ഷൂവിന്റെ നിറം പിങ്കാണെന്ന് പറഞ്ഞപ്പോൾ 13% മാത്രമാണ് ഷൂവിന് ചാരനിറമാണെന്ന അഭിപ്രായം രേഖപ്പെടുത്തിയത്.
സത്യത്തിൽ ഷൂവിന്റെ നിറം എന്താണ് ?
യൂറോപ്പിൽ ഓൺലൈനായി വിറ്റഴിക്കപ്പെടുന്ന ഈ വാൻസ് ഷൂവിന്റെ യഥാർത്ഥ നിറം പിങ്കാണ് ! കമ്പനിയുടെ പക്കൽ ചാര നിറത്തിലുള്ള ഷൂ ഇല്ലെന്നും അധികൃതർ പറയുന്നു.
ഇനി ചാര നിറത്തിൽ ഷൂ കണ്ടവർ വിഷമിക്കേണ്ട. നിങ്ങളുടെ കണ്ണിന്റെ പ്രശ്‌നമല്ല ഇതെന്നും പ്രൊഫസർ വാലി തൊറേസൺ ഉറപ്പ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here