Advertisement

ആളു മാറി പരീക്ഷയെഴുതിയത് സ്കൂളിനു 100 ശതമാനം വിജയത്തിനു വേണ്ടിയെന്ന് അദ്ധ്യാപകൻ

May 11, 2019
Google News 0 minutes Read

സ്‌കൂളിന്റെ നൂറുശതമാനം വിജയത്തിന് വേണ്ടിയാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ എഴുതിയതെന്ന് അധ്യാപകന്‍. കാസര്‍കോഡ് നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദിനെയാണ് പ്ലസ് ടു പരീക്ഷയില്‍ ക്രമക്കേട് കാണിച്ചതിന് സസ്‌പെന്‍ഷനിലായത്. പഠനത്തില്‍ പിന്നോട്ടു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനാണ് അവര്‍ക്കായി പരീക്ഷ എഴുതിയത് എന്നാണ് സസ്‌പെന്‍ഷനിലായ അധ്യാപകന്‍ പറയുന്നത്.

എന്നാല്‍ അധ്യാപകന്റെ വാദത്തെ എതിര്‍ത്തുകൊണ്ട് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് രംഗത്തെത്തി. വിജയശതമാനം കൂട്ടാന്‍ സ്‌കൂളുകള്‍ക്ക് മേല്‍ യാതൊരു സമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു അധ്യാപകന്‍ മാത്രമാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നതെന്നും എന്നാല്‍ എന്തിനാണ് അധ്യാപകന്‍ ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും വകുപ്പുതല അന്വേഷണം ഫലപ്രദമായില്ലെങ്കില്‍ കേസ് പൊലീസിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ തൻ്റെ അറിവോടെയായിരുന്നില്ല അദ്ധ്യാപകൻ പരീക്ഷ എഴുതിയതെന്ന് വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നത്. ഇത്തവണ നന്നായി പരീക്ഷ എഴുതിയെന്നും, ജയിക്കുമെന്ന് ഉറപ്പിച്ചതായും വിദ്യാർത്ഥി പറഞ്ഞു. പരീക്ഷാഫലം പുറത്ത് വരാത്തത് കടുത്ത നിരാശയുണ്ടായെന്നും വിദ്യാർത്ഥി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here