പാകിസ്ഥാനില്‍ കടുത്ത വിലക്കയറ്റം; പ്രതിസ്ന്ധിയെ ജനങ്ങള്‍ കരുതലോടെ നേരിടണമെന്ന് പ്രധാനമന്ത്രി

പാകിസ്ഥാനില്‍ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ ഉള്ളവയ്ക്ക് വിലകുതിയ്ക്കുന്നു. ജനങ്ങള്‍ സര്‍ക്കാറിനൊപ്പം നിന്ന് പ്രതിസന്ധിയെ കരുതലോടെ നേരിടാന്‍ തയ്യാറാകണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
ഐഎംഎഫ് ല്‍ നിന്ന് പാകിസ്ഥാന്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട് എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിലക്കയറ്റം സംബന്ധിച്ച് വാര്‍ത്ത പുറത്തു വരുന്നത്.
ആവശ്യ സാധനങ്ങള്‍ക്ക് മൂന്നും നാലും ഇരട്ടി വിലയാണ്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും
വില വളരെ കൂടുതലാണ്. പെട്രോളിന് 9.42 രൂപയും മണ്ണെണ്ണയ്ക്ക് 7.46 രൂപയുമാണ് വില വര്‍ദ്ധിച്ചിരക്കുന്നത്. ജനങ്ങളുടെ സുരക്ഷിതവും സാമ്പത്തിക സ്ഥിരതയും ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഉചിതമായ ഇടപെടലുകള്‍ നടത്തുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഔദ്യോഗിക സാമ്പത്തിക കണക്കുകള്‍ അനുസരിച്ച് പാക് സമ്പത്ത് വ്യവസ്ഥയില്‍ 3.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here